Ticker

6/recent/ticker-posts

ചനിയേരി മാപ്പിള എൽ.പി നൂറാം വാർഷികം. വിളംബര ഘോഷായാത്ര

 


കൊയിലാണ്ടി: കുറുവങ്ങാട് ചനിയേരി മാപ്പിള എൽ .പി സ്കൂൾ നൂറാം വാർഷികത്തിൻ്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി.വർണ ബലൂണുകളും, മുതുക്കുടകളുമേന്തി വിദ്യാർത്ഥികളും
രക്ഷിതാക്കളുംവേഷം കെട്ടിയ കുരുന്നുകളും
 നാട്ടുകാരും പങ്കെടുത്ത വിളംബര ഘോഷയാത്ര  മനം കവർന്നു.
വാർഡ് കൗൺസിലറും സ്വാഗതസംഘം ചെയർപേഴ്‌സണുമായ സി പ്രഭ,
മാനേജർ പി.അബ്ദുൽ അസീസ്, പി. ടി. എ 
പ്രസിഡൻ്റ് എം.സി ഷബീർ,
ഹെഡ്മിസ്ട്രസ്സ് പി.ഹസീബ, ഷുക്കൂർ മാസ്റ്റർ,പി.വി മുസ്തഫ, ടി. ദാമോദരൻ,എം രാമകൃഷ്ണൻ, നിസാർ മാസ്റ്റർ വി.എം നൗഷാദ്, വിനീത് തുടങ്ങിയവർ നേതൃത്വം നൽകി.

പടം അടിക്കുറിപ്പ്
,,,.,.........................
ചനിയേരി മാപ്പിള എൽ.പി നൂറാം വാർഷികത്തിൻ്റെ ഭാഗമായി നടത്തിയ വിളംബര ഘോഷയാത്ര

Post a Comment

0 Comments