Ticker

6/recent/ticker-posts

നേര്‍ച്ചയ്ക്കിടെ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

മലപ്പുറം: തിരൂര്‍ ബി.പി. അങ്ങാടി നേര്‍ച്ചയ്ക്കിടെ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു  . ഏഴൂര്‍ സ്വദേശി കൃഷ്ണന്‍ കുട്ടി(54) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കൃഷ്ണന്‍ കുട്ടി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു . പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന പേരുള്ള ആനയാണ് ഇടഞ്ഞത്. നേര്‍ച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആന ഇടയുകയായിരുന്നു. സമീപത്ത് നില്‍ക്കുകയായിരുന്ന കൃഷ്ണന്‍ കുട്ടിയെ ആന കാലില്‍ തൂക്കി എറിയുകയായിരുന്നു.

Post a Comment

0 Comments