Ticker

6/recent/ticker-posts

യൂത്ത്ലീഗ് ഹാർബർ എഞ്ചിനിയർ വകുപ്പിന് നിവേദനം നൽകി



കോടിക്കലിൽ ഫിഷ്ലാൻറിംഗ്  സെൻ്റർ യാഥാർത്ഥ്യമാക്കണമെന്നാവിശ്യപ്പെട്ട് യൂത്ത്ലീഗ് മൂടാടി,തിക്കോടി പഞ്ചായത്ത് കമ്മിറ്റി ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനിയർ വകുപ്പിന് നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്തു.22 വർഷം മുമ്പ് തറക്കല്ലിട്ട് കടലാസിൽ മാത്രം ഒതുങ്ങിയ ഫിഷ്ലാൻറിംഗ് സെൻറർ യാഥാർത്ഥ്യമാക്കണമെന്നാവിശ്യപ്പെട്ട് ഫ്രിബ്രുവരി അവസാന വാരത്തിൽ യൂത്ത് ലിഗിന്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തുമെന്നും യൂത്ത് ലീഗ് നേതാക്കൾ വാർത്ത കുറിപ്പിൽ പറഞ്ഞു. മഢലം യൂത്ത്ലീഗ് വൈസ് പ്രസിഡണ്ട് പി.കെ മുഹമ്മദലി,പി വി ജലിൽ, സാലിം മുചുകുന്ന് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്

Post a Comment

0 Comments