Ticker

6/recent/ticker-posts

പയ്യോളി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ സഞ്ചരിക്കുന്ന ലബോറട്ടറി പയ്യോളിയിൽ എത്തി പരിശോധന നടത്തി

പയ്യോളി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ സഞ്ചരിക്കുന്ന ലബോറട്ടറി പയ്യോളിയിൽ എത്തി പരിശോധന നടത്തി ഹോട്ടൽ ബേക്കറി മത്സ്യവില്പന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത് ഇവിടങ്ങളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ലാബിൽ നിന്ന് പരിശോധന നടത്തി.
ശേഖരിച്ച സാമ്പിളുകളിൽ ഹാനികരമായ ഒന്നും കണ്ടെത്തിയില്ലെന്ന് കൊയിലാണ്ടി ഫുഡ് സേഫ്റ്റി ഓഫീസർ വിജിവിൽസൻ സ്പോട്ട് കേരള ന്യൂസിനോട് പറഞ്ഞു. പൊതുജനങ്ങൾക്ക് പാല് കുടിവെള്ളം പാചകം ചെയ്യുന്ന ഓയിൽ തുടങ്ങിയവയുടെ സാമ്പിളുകൾ ഫ്രീയായി പരിശോധിക്കാൻ കഴിയുന്ന രീതിയിലാണ് സഞ്ചരിക്കുന്ന ഈ ലബോറട്ടറി സജ്ജമാക്കിയിരിക്കുന്നത് കൂടാതെ പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷയെപ്പറ്റിയുള്ള ബോധവൽക്കരണവും പരിശോധന നേരിട്ട് കാണാനും ഇതിൽ സൗകര്യമുണ്ട് 

Post a Comment

0 Comments