Ticker

6/recent/ticker-posts

മദ്രസാ പ്രസ്ഥാനവും മൂല്യബോധവും എസ് എം എ ജില്ലാ സമ്മേളനം പേരാമ്പ്രയിൽ


കോഴിക്കോട്:സുന്നീ മാനേജ്മെൻറ് അസോസിയേഷൻ
 (എസ് എം എ)ജില്ലാ സമ്മേളനം ജനുവരി 30 ന് പേരാമ്പ്രയിൽവെച്ച് നടക്കും.മദ്രസാ പ്രസ്ഥാനവും മൂല്യബോധവും എന്ന പ്രമേയത്തെ ആസ്പദമാക്കി സമസ്ത സെൻറിനറിയുടെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.ജില്ലയിലെ 600ഓളം മദ്രസകളിലെ മാനേജ്മെൻറ് ഭാരവാഹികളും, പ്രധാനാദ്ധ്യാപകരും ഉൾപ്പെടെ 1500 പ്രധിനിതികൾ പങ്കെടുക്കും.സമ്മേളനത്തിന്റെഭാഗമായി  മാനവ സാഹോദര്യവും,മത സഹിഷ്ണതയും,രാജ്യ സ്നേഹവും പഠിപ്പിക്കുന്ന മദ്രസാ പ്രസ്ഥാനത്തെ
കുറിച്ച് അടിസ്ഥാനരഹിതമായി ഉയർന്ന് വരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ മദ്രസകൾ രാജ്യന്മക്ക് എന്ന വിഷയത്തിൽ സെമിനാറുകളും,പൊതുയോഗങ്ങളും സംഘടിപ്പിക്കുകയുണ്ടായി.
ജില്ലാ സമ്മേളനവും ഈ വിഷയം ചർച്ചചെയ്യും.
ജനുവരി 30 വ്യാഴം രാവിലെ 9 മണിക്ക് സ്വാഗതസംഘം ചെയർമാൻ സയ്യിദ് സൈൻ ബാഫഖി പതാകഉയർത്തും.തുടർന്ന് നടക്കുന്ന ഉൽഘാടന സമ്മേളനം സയ്യിദ് അലീ ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ എസ് എം എ ജില്ലാ പ്രസിഡന്റ് ഡോ:അവേലത്ത് സയ്യിദ് സ്വബൂർ തങ്ങളുടെ അദ്ധ്യക്ഷതയിൽ കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ അഡ്വ:ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉൽഘാടനം നിർവഹിക്കും.ഡോ:അബ്ദുൽ അസീസ് ഫൈസി ചെറുവാടി കീ നോട്ട്സ് നൽകും.എസ് വൈ എസ് സംസ്ഥാന പ്രസിഡൻറ് സയ്യിദ് ത്വാഹാ സഖാഫി,ജന:സെക്രട്ടറി ഡോ:എ പി അബ്ദുൽ ഹഖീം അസ്ഹരി,സമസ്ത മുശാവറ അംഗം വി പി എം ഫൈസി വില്ല്യാപ്പള്ളി,ഓർഫനേജ് കട്രോൾ ബോർഡ് ചെയർമാൻ എൻ അലീ അബ്ദുള്ള,കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്,എസ് എം എ സംസ്ഥാന സെക്രട്ടറി മുഹമ്മദലി സഖാഫി വള്ളിയാട്,എസ് ജെ എം ജില്ലാ സെക്രട്ടറി നാസർ സഖാഫി അമ്പലക്കണ്ടി,എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജാബിർ നെരോത്ത്,കീലത്ത് മുഹമ്മദ് മാസ്റ്റർ,അഡ്വ:എ കെ ഇസ്മാഇൽ വഫ,അഫ്സൽ കൊളാരി,മുനീർ സഖാഫി ഓർക്കാട്ടിരി സംബന്ധിക്കും.തുടർന്ന് മദ്റസാ പ്രസ്ഥാനവും മൂല്യബോധവും,മതവിദ്യഭ്യാസം നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും എന്നീ വിഷയങ്ങളിൽ നടക്കുന്ന ചർച്ചാ സമ്മേനത്തിന് എസ് എസ് എഫ് സംസ്ഥാന ഫിനാ:സെക്രട്ടറി അനസ് അമാനി പുഷ്പഗിരിയും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരവും നേതൃത്വം നൽകും.
ഉച്ചക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനം എസ് എം എ സംസ്ഥാന പ്രസിഡൻറ് കെ കെ അഹമ്മദ്കുട്ടി മുസ്ലിയാർ കട്ടിപ്പാറ ഉൽഘാടനം നിർവഹിക്കും.സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും.മദ്റസയും സംഘാടനവും എന്ന വിഷയം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മാളിയേക്കൽ സുലൈമാൻ സഖാഫി അവതരിപ്പിക്കും.സമസ്ത മുശാവറ അംഗം സി മുഹമ്മദ് ഫൈസി,എസ് എം എ സംസ്ഥാന സെക്രട്ടറി അബ്ദുറശീദ് ദാരിമി കണ്ണൂർ,സുന്നീ വിദ്യഭ്യാസ ബോർഡ് സെക്രട്ടറി
 പ്രൊഫ:എ കെ അബ്ദുൽ ഹമീദ്,കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് 
ടി കെ അബ്ദുറഹ്മാൻ ബാഖവി
എസ് ജെ എം ജില്ലാ പ്രസിഡൻറ് സി എം യൂസുഫ് സഖാഫി,എസ് വൈ എസ് ജില്ലാ പ്രസിഡൻറ് ജലീൽ സഖാഫി കടലുണ്ടി,സമസ്ത ജില്ലാ സെക്രട്ടറി ബശീർ സഖാഫി കൈപ്പുറം സംബന്ധിക്കും.

-സ്വലാഹുദ്ധീൻ മുസ്ലിയാർ കുറ്റിക്കാട്ടൂർ
(വൈസ് പ്രസിഡൻറ് എസ് എം എ ജില്ലാ കമ്മറ്റി)
-ശംസുദ്ദീൻ സഅദി കൂരാച്ചുണ്ട്
(ജന:കൺവീനർ സ്വാഗതസംഘം)
ഖാസിം ഹാജി നൊച്ചാട്
(വർ:ചെയർമാൻ സ്വാഗതസംഘം)
-മൂസ മാസ്റ്റർ(പ്രസിഡൻറ് എസ് എം എ സോൺ കമ്മറ്റി)
-അബൂബക്കർ സഖാഫി മാലേരി
(ജന:സെക്രട്ടറി എസ് എം എ സോൺ കമ്മറ്റി)
പത്രസമ്മേളനത്തിൽ പങ്കെടുത്തു

Post a Comment

0 Comments