Ticker

6/recent/ticker-posts

പുറക്കാമല സംരക്ഷിക്കാൻ ആർ ജെ ഡി ഐക്യദാർഢ്യം

.
പേരാമ്പ്ര.ജൈവ വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ മേപ്പയ്യൂർ - ചെറുവണ്ണൂർ പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന പുറക്കാമല കരിങ്കൽ ഖനനം നടത്താനുള്ള ശ്രമത്തിൽ ചെറുത്ത് നിൽപ്പിനായി പോരാടുന്ന സർവ്വകക്ഷി ഉൾപ്പെടുന്ന നാടിൻ്റെ പരിഛേദമായ സംരക്ഷണ സമിതിക്ക് ഐക്യദാർഡ്ഡ്യം പ്രഖ്യാപിച്ച് കൊണ്ട് ജനവരി 28 ന് മണപ്പുറം മുക്കിൽ ആർ.ജെ.ഡി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ "കൈകോർക്കാം പുറക്കാ മലയ്ക്കായ് "പരിപാടി സംഘടിപ്പിക്കുകയാണ്.      റവന്യൂ ഭൂമി കൈവശപ്പെടുത്തിയും പണത്തിൻ്റെ സ്വാധീനത്തിൽ വിവിധ വകുപ്പുകളിൽ നിന്ന് അനുകൂല രേഖകൾ ഉണ്ടാക്കിയും ഒരു നാടിനെ നശിപ്പിക്കാനാണ് ഖനന മാഫിയ ശ്രമിക്കുന്നത്.
   താഴ്‌വാവാരത്ത് താമസസിക്കുന്ന ആയിരങ്ങളുടെ ജീവന് ഇവർ പുല്ല് വിലയാണ് കല്പിക്കുന്നത്
താഴ്‌വാരം ജില്ലയുടെ പ്രധാന നെല്ലറകളിൽ പെടുന്ന കരുവോട് ചിറയാണ്.
ചൂരൽമലയെക്കാൾ വലിയ ദുരന്തത്തിലേക്കാണ് ഒരു നാട് നീങ്ങുന്നത്

       ജനങ്ങളുടെ ചെറുത്ത് നിൽപ്പ് സമരത്തിൻ്റെ പേരിൽ സമരസമിതി നേതാക്കളെ നിരവധി കേസുകളിൽ പ്രതിയാക്കി സമരത്തെ തകർക്കാൻ ശ്രമിക്കുന്ന പോലീസ് സമരസമിതി നൽകിയ പരാതികൾ അവഗണിക്കുകയാണ്. സമരപന്തൽ തകർത്തതിനെതിരെയും, സമര ദിവസം രാത്രി കെ.ലോഹ്യയുടെ വീടിന് നേരെ നടന്ന ആക്രമത്തിനെതിരെയും സമരസമിതി നേതാക്കൾ മലമുകളിൽ വെച്ച് അക്രമിക്കപ്പെട്ട് ആശുപത്രിയിലായതിലോ കേസെടുക്കാൻ തയ്യാറാവാത്ത പോലീസ്  . സമരസമിതി നേതാക്കൾക്കെതിരെ നിരന്തരം കേസെടുക്കുകയാണ്
പോലീസ് നിലപാട് മാറ്റിയില്ലെങ്കിൽ സമരസമിതിയും പാർട്ടി എന്ന നിലയിലും പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള സമര പരിപാടികൾ ആലോചിക്കും. കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടിയുടെ വിവിധ സഹസംഘടനകൾ സമരസമിതിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പരിപാടികൾ നടത്തിയിട്ടുണ്ട്. അതിൻ്റെ തുടർച്ച എന്ന നിലയ്ക്കാണ് കൈകോർക്കാം പുറക്കാ മലയ്ക്കായ് എന്ന പരിപാടി ബഹുജനങ്ങളെയാകെ അണിനിരത്തി പാർട്ടി സംഘടിപ്പിക്കുന്നത്.

    28 ന് വൈകീട്ട് 5 മണിക്ക് കീഴ്പ്പയ്യൂർ - മണപ്പുറം മുക്കിൽ നടക്കുന്ന പൊതുസമ്മേളനം രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡണ്ട് എം.വി ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും.തുടർന്ന് പ്രവർത്തകർ പുറക്കാമല സംരക്ഷണ പ്രതിജ്ഞ എടുക്കും. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ ഇ.പി ദാമോദരൻ മാസ്റ്റർ എന്നിവർപ്രസംഗിക്കും.
പത്രസമ്മേളനത്തിൽ  ആർ. ജെ ഡി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് പി.മോനിഷ , ജില്ലാ സിക്രട്ടറിമാരായ  നിഷാദ് പൊന്നം കണ്ടി , ജില്ലാ കമ്മറ്റി അംഗം സുനിൽ ഓടയിൽ,സംഘാടക സമിതി ജന.കൺവീനർ വി.പി.മോഹനൻ സി.ഡി പ്രകാശ് എന്നിവർ പങ്കെടുത്തു .

Post a Comment

0 Comments