Ticker

6/recent/ticker-posts

എം ടി വാസുദേവൻ നായർ അനുസ്മരണം "കഥയുടെ കളിത്തോഴൻ "പരിപാടി സംഘടിപ്പിച്ചു.

പയ്യോളി :- പൊതുജന വായനശാല കുറിഞ്ഞിത്താര, അയനിക്കാട് വെസ്റ്റ് യു പി സ്കൂൾ വിദ്യാരംഗം കലസാഹിത്യവേദി യുടെ സഹകരണത്തോടെ എം ടി വാസുദേവൻ നായർ അനുസ്മരണം "കഥയുടെ കളിത്തോഴൻ "പരിപാടി സംഘടിപ്പിച്ചു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി എം ഹരിദാസൻ ഉത്ഘാടനം ചെയ്തു.

വായനശാല പ്രസിഡന്റ്‌ പി എം അഷ്‌റഫ്‌ അദ്യക്ഷനായിരുന്നു.കെ സജീവൻ മാസ്റ്റർ പ്രഭാഷണം നടത്തി. സ്കൂൾ പ്രധാന അദ്ധ്യാപകൻ എ ടി മഹേഷ്‌ മാസ്റ്റർ, വിദ്യാരംഗം കൺവീനർ പി ബി അദ്വൈത് മാസ്റ്റർ, വായനശാല സെക്രട്ടറി എ ടി ചന്ദ്രൻ സംസാരിച്ചു. എം ടി യുടെ പുസ്തകങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.

Post a Comment

0 Comments