Ticker

6/recent/ticker-posts

ഷോപ്പിംഗ്കോംപ്ലക്സ് നിർമ്മാണം നിർത്തിവെക്കണം :പയ്യോളി മത്സ്യമാർക്കറ്റ്കോ : ഓഡിനേഷൻകമ്മിറ്റി


 

പയ്യോളി :നഗരസഭയുടെ സ്വപ്ന പദ്ധതിയായ
ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട്
മത്സ്യമാർക്കറ്റിലേക്കുള്ള പൊതുവഴിയുടെ കാര്യത്തിൽ  മുൻസിപ്പൽ ഭരണകൂടത്തിന് വ്യക്തമായ ഉറപ്പ് നൽകാൻ കഴിയാത്ത സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തികൾ നിറുത്തിവെക്കാൻ
 നഗരസഭ ഭരണകൂടം തയ്യാറാവണമെന്ന് പയ്യോളി മത്സ്യമാർക്കറ്റ് കോ: ഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.


ജനങ്ങൾക്ക് ഉപകാരപ്രദമല്ലാത്തതും, വാഹന സൗകര്യമില്ലാത്തതും
 മറ്റു  കച്ചവട സ്ഥാപനങ്ങൾ തീരെ ഇല്ലാത്തതുമായ ഒരു സ്ഥലത്ത് മത്സ്യമാർക്കറ്റ് നിർമ്മിച്ച മുൻ ഭരണസമിതികളിൽ നിന്നും
വ്യത്യസ്തമല്ലാത്ത തീരുമാനമാണ് നിലവിലെ ഭരണസമിതിയും പിൻതുടരാൻ ശ്രമിക്കുന്നതെന്നും,
വഴി സൗകര്യം തൊഴിലാളികളുടെ മാത്രം ആവശ്യമല്ലെന്നും ,
പൊതുജനങ്ങളും പയ്യോളിയിലെ സർവ്വകക്ഷി രാഷ്ട്രീയക്കാരും ജനോപകാരപ്രദമായ ആവശ്യത്തിനായി
പ്രതികരിക്കണമെന്നും കോ: ഓഡിനേഷൻ
കമ്മിറ്റി നേതാക്കൾ ആവശ്യപ്പെട്ടു.
വഴിയുടെ കാര്യത്തിൽ നഗരസഭക്ക് വ്യക്തമായ മറുപടി നൽകാൻ കഴിയില്ലെങ്കിൽ വ്യത്യസ്തങ്ങളായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും
കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
T . മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.
TP സിദ്ദീഖ്, TP ലത്തീഫ്, KV കരീം, KV മജീദ്,
 MC മുഹമ്മദലി, N നൂറുദ്ധീൻ, SK പ്രതാപൻ, MK കുഞ്ഞിരാജൻ,ചാലിൽ സജീവൻ, NP രവി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments