Ticker

6/recent/ticker-posts

മീത്തലെ പള്ളി മഹല്ലിൽ റംസാൻ കിറ്റ് പ്രവർത്തനം ആരംഭിച്ചു.

തിക്കോടി :  മീത്തലെ പള്ളി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ
റംസാൻ കിറ്റ് പ്രവർത്തനം വിപുലമായി സംഘടിപ്പിക്കാൻ ഇന്ന് കെ.കെ ലത്തീഫിന്റെ വസതിയിൽ ചേർന്ന മഹല്ല് എക്സിക്യൂട്ടീവ് മെമ്പര്മാരുടെയും ഗൾഫ് കമ്മറ്റി പ്രതിനിധികളുടെയും മഹല്ല് പ്രവർത്തകരുടെയും സംയുക്ത യോഗം തീരുമാനിച്ചു. മഹല്ലിൽ വാടകക്ക് താമസിക്കുന്നവർ ഉൾപ്പെടെയുള്ള അർഹതപ്പെട്ട എല്ലാ വീടുകളിലും കിറ്റ് എത്തിക്കും.കെ.ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ നിന്നും ഉണ്ടായ വിധി വിലയിരുത്തി. മഹല്ല് ഭരണത്തിൽ അനാവശ്യമായി ഇടപെടുന്നവർക്ക് മഹല്ലിൽ യാതൊരു അവകാശവുമില്ലെന്ന് വഖഫ് ട്രിബ്യൂണൽ വൃക്തമാക്കിയ വിധി വന്നിട്ടും വീണ്ടും മഹല്ല് നിവാസികളെ വഞ്ചിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നതിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന മഹല്ലിലെ വിദ്യാഭ്യാസ സഹായ സമിതിയുടെ പ്രവർത്തനവും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളും കൂടുതൽ ഊർജ്ജിതപ്പെടുത്താനും തീരുമാനിച്ചു. ഹൈക്കോടതിയിൽ നിന്നും കിട്ടുന്ന നിർദ്ദേശമനുസരിച്ച് മഹല്ല് കമ്മിറ്റി തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാനും തീരുമാനിച്ചു.
  റംസാൻ കിറ്റിലേക്ക് ആദ്യത്തെ സംഭാവന 10,000 ഉറുപ്പിക  കെ.കെ ഹംസ , കെ.ഖാദർ ഹാജിക്ക് നൽകി ഉദ്ഘാടനം ചെയ്തു.
   എം.സി ബഷീർ, കെ.കെ ഹംസ ,ടി.ഖാലിദ്,സി.കെ ബഷീർ, ടി.പി സുബൈർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments