Ticker

6/recent/ticker-posts

കല്ലകത്ത് ബീച്ചിൽ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ വേണ്ട ഇടപെടലുകള്‍ നടത്തണം: തിക്കോടി വികസന സമിതി ഷാഫി പറമ്പിലിന് നിവേദനം നൽകി

തിക്കോടി കല്ലകത്ത് വിഷയവുമായി ബന്ധപ്പെട്ട് തിക്കോടി വികസന സമിതി  എം പി ഷാഫി പറമ്പിലിന് നിവേദനം നൽകി.
കഴിഞ്ഞ ദിവസം തിക്കോടി കല്ലകത്ത് ബീച്ച് സന്ദർശിക്കാനെത്തിയ വയനാട് കൽപ്പറ്റ സ്വദേശികളായ 27 അംഗ സംഘത്തിലെ നാല് പേർ  തിരമാലകൾക്കിടയിൽപ്പെട്ട് മരണപ്പെടുകയുണ്ടായി.
നാടിനെ നടുക്കിയ ഇത്തരം ദുരന്തങ്ങൾ ഇനിയൊരിക്കലും ഉണ്ടാവാതിരിക്കാൻ വേണ്ട സുരക്ഷാ നടപടികൾ സ്വീകരിക്കാൻ വേണ്ട ഇടപെടലുകള്‍ ഉണ്ടാവണമെന്ന ആവശ്യപെട്ടുകൊണ്ട് 
ബഹുമാനപ്പെട്ട വടകര ലോക്‌സഭാ എം പി ഷാഫി പറമ്പിലിന് തിക്കോടി വികസന സമിതി അഡ്വൈസറി അംഗങ്ങളായ  റോഷൻ, മുഹമ്മദ്, ശശി എന്നിവർ  നിവേദനം നൽകി

Post a Comment

0 Comments