Ticker

6/recent/ticker-posts

കിഴൂരിൽ പരിശോധന:അനർഹമായി കൈവശം വെച്ച റേഷൻകാർഡുകൾ പിടിച്ചെടുത്ത് സപ്ലെഓഫീസർ. കുറ്റക്കാർക്കെതിരെ നിയമ നടപടി

പയ്യോളി: അനർഹമായി കൈവശം വെച്ച റേഷൻകാർഡുകൾ പിടിച്ചെടുത്ത് സപ്ലെ ഓഫീസർ.
 കൊയിലാണ്ടി താലൂക്ക് സപ്ലെ ഓഫീസർ പയ്യോളി മുനിസിപ്പാലിറ്റിയിലെ കീഴൂരിൽ പ്രവർത്തിക്കുന്ന റേഷൻകടയിലെ പരിധിയിലെ വീടുകളിൽ നടത്തിയ പരിശോധനയിലാണ് റേഷൻകാർഡുകൾ പിടിച്ചെടുത്തത്. 
   50 വീടുകളിൽ നടത്തിയ പരിശോധനയിൽ 15 വീടുകളിൽ നിന്നും അനർഹമായി മഞ്ഞ റേഷൻകാർഡ് കൈവശം വെച്ചതെന്ന് കണ്ടെത്തി. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രന്റെ നേതൃത്വത്തിൽ
വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പരിശോധന നടന്നത്.              അതിദരിദ്രർ, അഗതി, ആശ്രയ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള റേഷൻ ആനുകൂല്യങ്ങൾ 1000 ചതുരശ്ര അടിയിൽ അധികം അളവിലുള്ള വീട്, കാർ ഉൾപ്പെടെയുള്ള സുഖസൗകര്യങ്ങൾ അനുഭവിക്കുന്നവരെയാണ് അനർഹരായി കണ്ടെത്തിയത്.
ഇവരിൽ നിന്നും കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ കമ്പോള വില ഈടാക്കാനും, പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ച് നോട്ടീസ് നൽകി   താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ പരിശോധന ഊർജിതമാക്കുമെന്ന്  ഓഫീസർ അറിയിച്ചു.

Post a Comment

0 Comments