Ticker

6/recent/ticker-posts

തിക്കോടി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ.

തിക്കോടി ഗ്രാമ പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു.  പ്രസിഡണ്ട് ശ്രീമതി ജമീല സമദിന്റെ അധ്യക്ഷതയിൽ മേലടി ബ്ലോക് പ്രസിഡണ്ട് ശ്രീ. സുരേഷ് ചങ്ങാടത്ത് സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി (തിക്കോടി ഗ്രാമ പഞ്ചായത്ത്) സ്വാഗതമാശംസിച്ചു. കരട് പദ്ധതി രേഖ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രനില സത്യൻ അവതരിപ്പിച്ചു.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ.ആർ. വിശ്വൻ, ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി. ഷക്കീല,ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ എം.കെ. ശ്രീനിവാസൻ, റംല, സന്തോഷ് തിക്കോടി (ഗ്രാമ പഞ്ചായത്തംഗം )എന്നിവർ ആശംസയർപ്പിച്ചു. തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സെമിനാറിൽ (20.01.2025 ) ഗ്രാമ പഞ്ചായത്തംഗങ്ങൾ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബിജു കളത്തിൽ, വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എ. സന്ദീപ് നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments