Ticker

6/recent/ticker-posts

വിവിധ മേളകളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും.



  തിക്കോടി :തൃക്കോട്ടൂർ  എ യു പി സ്കൂളിൽ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, 'സാമൂഹ്യശാസ്ത്ര, കലാകായികമേളകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും , രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി. 
തിക്കോടി പഞ്ചായത്ത്‌ പ്രസിഡന്റ്‌  ജമീലസമദ് ഉദ്ഘാടനം ചെയ്തു
   ചടങ്ങിൽതിക്കോടി പഞ്ചായത്ത്  17-ാം വാർഡ് മെമ്പർ ജയകൃഷ്ണൻ ചെറുകുറ്റി അധ്യക്ഷ പദവി അലങ്കരിച്ച പ്രസ്തുത പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷക്കീല , പി ടി എ പ്രസിഡണ്ട്  ശ്രീ  എ വി ഷിബു , എം പി  ടി എ പ്രസിഡണ്ട് ശ്രീമതി  രജനി നിഷാന്ത്,  സീനിയർ അധ്യാപകരായ ശ്രീമതി ടി ഹേമമാലിനി , ശ്രീ  പി കെ ശൈലേഷ്,  സ്റ്റാഫ് സെക്രട്ടറി ശ്രീ.  എസ് കെ അനീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും എൻ ഡി . എ സെലക്ഷനിലൂടെ 'വ്യോമസേനയിൽ പൈലറ്റ് ആയി സെലക്ഷൻ കിട്ടിയ അനിരുദ്ധിനുള്ള അനുമോദനം പിതാവ് ശ്രീ. പ്രഭീഷ് മാസ്റ്റർ ഏറ്റുവാങ്ങി. "കുട്ടികളിലെ ലഹരി ഉപയോഗം"  എന്ന വിഷയത്തെ ആസ്പദമാക്കി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ  (റേയ്ഞ്ച് ഓഫീസ് വടകര)  ശ്രീ ജയപ്രകാശ് ബോധവൽക്കരണ ക്ലാസ് നടത്തി . തുടർന്ന് വിവിധ മേളകളിൽ വിജയം വരിച്ച         153 - ൽ പരം വിദ്യാർത്ഥികൾക്കുള്ള ട്രോഫി വിതരണവും നടന്നു . ഹെഡ്മാസ്റ്റർ ജി പി സുധീർ സ്വാഗത ഭാഷണം
 ജ്യോതിഷ് എം കെ നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments