Ticker

6/recent/ticker-posts

പയ്യോളി നഗരസഭ സംരംഭക സഭ സംഘടിപ്പിച്ചു



പയ്യോളി : പയ്യോളി നഗരസഭയുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പയ്യോളി നഗരസഭ ഹാളിൽ സംരംഭക സഭ സംഘടിപ്പിച്ചു. മേലടി വ്യവസായ വികസന ഓഫീസർ വിപിൻ ദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബഹു. നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ  പത്മശ്രീ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് കോട്ടക്കൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ,
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെജ്മിന അസ്സയിനാർ,
 KSEB അസിസ്റ്റന്റ് എഞ്ചിനീയർ മോഹനൻ, കൃഷി ഓഫീസർ ഷിബിന, KSSIA ജില്ലാ സെക്രട്ടറി അബ്ദുൾ മജീദ്, നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മേഘനാഥൻ, നഗരസഭ പ്രൊജക്റ്റ്‌ ഓഫീസർ പ്രജീഷ് കുമാർ, നഗരസഭ ഓവർസീയർ സുഭിഷ, പഞ്ചാബ് നാഷണൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ നവനീതം, കേരള ബാങ്ക് മാനേജർ ഉഷ, കനറാ ബാങ്ക് ഓഫീസർ അഭിഷേക്, എന്റർപ്രൈസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് അമൽജിത്ത്  തുടങ്ങിയവർ സംരംഭകരുമായി സംവദിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി 6 ലോൺ സാംഗ്ഷൻ ലെറ്റർ, 1 കെസ്വിഫ്റ്റ് രജിസ്ട്രേഷൻ, 3 MSME ഇൻഷുറൻസ് എന്നിവ ചടങ്ങിൽ വിതരണം ചെയ്തു.

Post a Comment

0 Comments