Ticker

6/recent/ticker-posts

ദയ സ്നേഹതീരം പാലിയേറ്റീവ് കെയർ നന്തി സബ് സെൻറർ വളണ്ടിയർ പരിശീലനം

 




നന്തി ബസാർ :ദയ സ്നേഹതീരം പാലിയേറ്റീവ് കെയർ നന്തി സബ് സെൻറർ വളണ്ടിയർ പരിശീലനം നടത്തി. സാന്ത്വനം കടലൂർ കുവൈത്ത് എന്ന പ്രവാസി സംഘടനയുടെ സഹകരണത്തോടെ നടന്ന പരിശീലന ക്ലാസ് പ്രശസ്ത പാലിയേറ്റീവ് പരിശീലകൻ  അബ്ദുൽ ഖാദർ മുക്കം  നയിച്ചു.പാലിയേറ്റീവ് കെയർ സബ് സെൻറിൻ്റെ ഒന്നാം വാർഷികം ജനുവരി 12 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നന്തിയിൽ വച്ച് നടക്കുന്നു.ഇതോടൊപ്പം പരിശീലനം പൂർത്തിയാക്കിയ വളണ്ടിയർമാർക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തുന്നതാണ.മുഹമ്മദ്നജീബ് ടി.വി, റഷീദ് മണ്ടോളി, നാസർ ടി.കെ, അൻസീർ കെ എന്നിവർ പ്രസംഗിച്ചു. കബീർ ടി.കെ സ്വാഗതവും മൊയ്തീൻ കോയ എൻ.കെ നന്ദിയും പറഞ്ഞു. ഭാസ്കരൻ ഒ.ടി.അധ്യക്ഷത വഹിച്ചു

Post a Comment

0 Comments