Ticker

6/recent/ticker-posts

പീച്ചി ഡാം റിസര്‍വോയര്‍ അപകടത്തില്‍ ഒരാൾ കൂടി മരിച്ചു മരണം മൂന്നായി.

തൃശൂര്‍ പീച്ചി ഡാം റിസര്‍വോയര്‍ അപകടത്തില്‍ ഒരാൾ കൂടി മരിച്ചു ഇതോടെ മരണം മൂന്നായി. പട്ടിക്കാടി സ്വദേശിനി എറിന്‍(16)ആണ് ചികില്‍സയിലിരിക്കെ മരിച്ചത്. അലീന(16), ആന്‍ ഗ്രേസ്(16) എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു. മറ്റൊരു പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ തുടരുകയാണ്.
ഞായറാഴ്ച വൈകീട്ടാണ് പെൺകുട്ടികൾ റിസർവോയറിൽ വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കുട്ടികൾ ഡാമിന്റെ കൈവരിയിൽ കയറി നിൽക്കവേ പാറയിൽനിന്ന് വഴുതി വീഴുകയായിരുന്നു വെന്ന് സമീപവാസികൾ പറഞ്ഞു. കുളിക്കാൻ വേണ്ടിയാണ് ഡാമിലേക്ക് വന്നത്. നാലുപേർക്കും നീന്തൽ അറിയില്ലായിരുന്നു.  

Post a Comment

0 Comments