Ticker

6/recent/ticker-posts

കെഎംസിസി “അലിഫ് കാരുണ്യ പെൻഷൻ” പദ്ധതിയുടെ ആറാമത് എഡിഷൻ ബ്രോഷർ പ്രകാശനം ജലീൽ ഹോൾഡിങ്ങ്സ് ഡയറക്ടർ ഡോ. സാക്കിർ കെ മുഹമ്മദ് ദുബൈയിൽ നിർവ്വഹിച്ചു.

 
ദുബൈ: ദുബൈ മൂടാടി പഞ്ചായത്ത് കെഎംസിസി ”അലിഫ് കാരുണ്യ പെൻഷൻ” പദ്ധതിയുടെ 6-)oമത് എഡിഷൻ ബ്രോഷർ പ്രകാശനം ജലീൽ ഹോൾഡിങ്സ് ഡയറക്ടർ ഡോ. സാക്കിർ കെ മുഹമ്മദ് ദുബൈയിൽ നിർവഹിച്ചു. കെഎംസിസി ജില്ലാ സെക്രട്ടറി വികെകെ റിയാസ്, കൊയിലാണ്ടി മണ്ഡലം കെഎംസിസി ഭാരവാഹികളായ പിവി നിസാർ, ജഅഫർ നിലയെടുത്ത്, പഞ്ചായത്ത് കെഎംസിസി കമ്മിറ്റി ഭാരവാഹികളായ റാഷിദ് വികെകെ, ഷഫീഖ് സംസം, യൂനുസ് വരിക്കോളി, സിറാജ് തയ്യിൽ, ഹാരിസ് തൈക്കണ്ടി, നബീൽ നാരങ്ങോളി, മുഹമ്മദലി മലമ്മൽ, പിഎൻകെ നബീൽ,  ബാസിത്ത് ആർവി എന്നിവർ സന്നിഹിതരായി. 
പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്നും തെരഞ്ഞെടുത്ത രോഗികളും നിർധനരുമായ ഇരുപത്തിയഞ്ചോളം കുടുംബങ്ങൾക്ക് പ്രതിമാസം ഒരു നിശ്ചിതമായ സാമ്പത്തിക സാഹായം നേരിട്ടെത്തിച്ച് നൽകുന്ന ഒരു കർമ്മ പദ്ധതിയാണ് അലിഫ് കാരുണ്യ പെൻഷൻ.

Post a Comment

0 Comments