Ticker

6/recent/ticker-posts

കല്ലറ തുറന്നു; അകത്ത് മൃതദേഹം ഇരിക്കുന്ന നിലയിൽ കണ്ടെത്തി

നെയ്യാറ്റിന്‍കര: മണിയന്‍ എന്ന ഗോപനെ ഭാര്യയും മക്കളും അടക്കിയ കല്ലറ തുറന്നു. കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം . മൃതദേഹം പുറത്തെടുത്ത് ടേബിളിലേക്ക് മാറ്റി. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ്  ആരംഭിച്ചു. രണ്ട് ഫോറന്‍സിക് സര്‍ജര്‍മാര്‍ സ്ഥലത്തെത്തി നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹമുണ്ടായിരുന്നത്.മരണകാരണം അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് നടപടികള്‍ പുരോഗമിക്കുന്നത്.  ജില്ലാ ഭരണകൂടമാണു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. രണ്ട് ഡിവൈഎസ്പിമാരാണ് പോലിസ് നടപടികള്‍ക്ക് നേതൃത്വം . പ്രദേശത്തേക്ക് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം തടഞ്ഞു. മൃതദേഹം അഴുകിയ നിലയിലാണ് കാണപെ ട്ടത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങള്‍ക്കും വിലക്കേർപ്പെടുത്തി.
 ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയും മണിയന്റെ മക്കള്‍ പൂജ നടത്തിയിരുന്നതായും പറയുന്നു.

 

Post a Comment

0 Comments