Ticker

6/recent/ticker-posts

കടൽ സഞ്ചാരത്തിൻ്റെ പൗരാണികത പ്രദീപിൻ്റെ കരവിരുതിലൂടെ



പയ്യോളി: പുരാതന കാലം മുതൽ ചരക്കുകളും ആളുകളുമായി കടലിലൂടെ സഞ്ചരിക്കാൻ ഉപയോഗിച്ചിരുന്ന ഒരു തരം ചെറിയ കപ്പൽ ആയിരുന്നു ഉരു .കേരളത്തിൽ പ്രത്യേകിച്ച് ബേപ്പൂർ തുറമുഖത്ത് പ്രശസ്തമായ  ഉരു നിർമ്മാണ ശാല ഉണ്ടായിരുന്നു കടുപ്പമുള്ള തടികൾ ഉപയോഗിച്ച് നിർമ്മിച്ച ഉരുക്കൾ അക്കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിൻ്റെ പല പേരിലുള്ള മാതൃകകളാണ് സർഗ്ഗലയയിലെ പവലിയനിൽ ബേപ്പൂരിൽ നിന്നും എത്തിയ പ്രദീപും സംഘവും  നിർമ്മിച്ചിരിക്കുന്നത്
ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഉരുവിലാണ് പഴയകാലത്ത് ചരക്ക് കൊണ്ടുപോയിരുന്നത്.
ഇത് മറ്റു പേരുകളിലും അറിയപ്പെടുന്നു 
ഇറാഖിലേക്കും ഇറാനിലേക്കും ചരക്ക് കൊണ്ടുപോകുന്നതിന് ധൂം എന്നും ബഗ്ള എന്ന പേരിലും അറിയപ്പെട്ടിരുന്നു.കോഴിക്കോട്ടെ പ്രധാന തുറമുഖമായ ബേപ്പൂരിൽ നിന്നും തന്നെയാണ് സർഗാലയയിൽ ഇതിനെ പരിചയപ്പെടുത്താൻ വിവിധ മാതൃകകളുമായി പ്രദീപ് എത്തിയത്. ഗൾഫ് രാജ്യങ്ങളിൽ അറബികൾക്ക്ഗിഫ്റ്റ് നൽകാൻ പലരും കൊണ്ടുപോകാറുണ്ടെങ്കിലും ഇത് നിർമ്മിച്ചുകൊണ്ട് ഉപജീവനം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കാത്ത സ്ഥിതിയാണെന്നും പ്രദീപ് പറയുന്നു. കേരള സംസ്കാരിക വകുപ്പിൻെറ കീഴിൽ 10 അംഗ യൂണിറ്റ് ആണ് ബേപ്പൂരിൽ ഇത് നിർമിച്ച് കൊണ്ടിരിക്കുന്നത്.

Post a Comment

0 Comments