Ticker

6/recent/ticker-posts

കല്ലകത്ത് ബീച്ചിൽസഞ്ചാരികളെ കൊലക്ക് കൊടുക്കുന്നത് നിർത്തണം - ഉത്തരവാദികൾ തിക്കോടി ഗ്രാമ പഞ്ചായത്ത് ഭരണസമിതി - പി ഡി പി


തിക്കോടി :ഞായറാഴ്ച വൈകുന്നേരം കല്ലകത്ത് ബീച്ചിൽ ഉണ്ടായ ദുരന്തം ഏറെ ദുഃഖകരവും, വേദനാജനകവുമാണ്.
തിക്കോടി ഫെസ്റ്റ് നടത്തി വിജയിക്കാൻ കാണിച്ചതിൻ്റെ പകുതി ശ്രദ്ധയെങ്കിലും എല്ലാ ദിവസങ്ങളിലും കല്ലകത്ത് ഡ്രൈവിംഗ് ബീച്ചിലെത്തുന്ന സഞ്ചാരികളുടെ കാര്യത്തിൽ തിക്കോടി പഞ്ചായത്ത് ഭരണസമിതിക്കുണ്ടാവണമെന്ന്
PDP കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഷംസുദ്ധീൻ പയ്യോളി ആവശ്യപ്പെട്ടു.
ഏറെ അപകടകരമായ പാറക്കൂട്ടങ്ങളുള്ള കല്ലകത്ത് ബീച്ചിൽ
സഞ്ചാരികൾ കടലിലിറങ്ങുന്നത് വിലക്കണമെന്നും,
ബീച്ചിലെത്തുന്ന നൂറുക്കണക്കിന് സഞ്ചാരികൾക്കിടയിലൂടെ അപകടകരമാം വാഹനമോടിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തണമെന്നും
PDP കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
റസൽ നന്തി, AV ഹാഷിക്,
TP സിദ്ദീഖ്,,
KTV ഫൈസൽ,
അസീസ് കാപ്പാട്, സമീർ - നന്തി തുടങ്ങിയർ സംസാരിച്ചു.


 

Post a Comment

0 Comments