Ticker

6/recent/ticker-posts

ജൻ അഭിയാൻ സേവാ ട്രസ്റ്റ് ജീവകാരുണ്യ സംഗമം നടത്തി

.കോഴിക്കോട്:ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചുവരുന്ന ജൻ അഭിയാൻ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ സംഗമവും നിർധനർക്കും രോഗികൾക്കും ഉള്ള ഭക്ഷണ കിറ്റ് വിതരണവും ചികിത്സ സഹായ വിതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കലും നടത്തി.
   യൂത്ത് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ റിട്ടേഡ് ജഡ്ജി കെ.കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. മാനേജിങ് ട്രസ്റ്റ് രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ഡോക്ടർ ബി.സന്തോഷ് കുമാർ,ഡോക്ടർ പി.കെ.ജനാർദ്ദനൻ, ശ്രീകല വിജയൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മുനീർ എരവത്ത്, കെ.കെ.സുരേഷ്, വിദ്യ പ്രഭ സച്ചിദാനന്ദൻ, ഗഫൂർ പൊക്കുന്ന്, സുശീല പപ്പൻ, വി.കെ.രാജീവൻ പേരാമ്പ്ര (ആര്യ ടൂറിസ്റ്റ് ഹോം), അജിത മീരാജ് ചേവായൂർ എന്നിവരെ മദർ തെരേസ പുരസ്കാരം നൽകി ആദരിച്ചു. തുടർന്ന് അമ്പതോളം രോഗികൾക്കുള്ള പ്രത്യേക ഭക്ഷണ കിറ്റും വിതരണം നടത്തി. ചടങ്ങിൽ ഷാജി പയ്യോളി നന്ദി രേഖപ്പെടുത്തി.
   

Post a Comment

0 Comments