Ticker

6/recent/ticker-posts

മെക്സവൻ മെഗാ സംഗമവും മേഖലയുടെ വാർഷികവും

കൊയിലാണ്ടി:മെക്സവൻ മെഗാ സംഗമവും മേഖലയുടെ വാർഷികവും നടന്നു.കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം ഗ്രൗണ്ടിൽ രാവിലെ 6:30ന് ആരംഭിച്ച സംഗമം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു.മെക്സവൻ ക്യാപ്റ്റൻ ഡോ: സലാഹുദ്ദീൻ പരിപാടിക്ക് നേതൃത്വം നൽകി സ്വാഗതസംഘം ചെയർമാൻ വി പി ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റർ ഡോ:മിനാ നാസർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സാഹിത്യകാരൻ സോമൻ കടലൂർ,ടിടി ഇസ്മായിൽ,ബാലൻ അമ്പാടി
അറക്കൽ ബാബ,ഹഫ്സത്ത് ടീച്ചർ, സത്യൻ കെ , ബഷീർ മേലടി എന്നിവർ സംസാരിച്ചു.
നോർത്ത് സോൺ കോഡിനേറ്റർ ഡോ: ഇസ്മായിൽ മുജദ്ദിദി സ്വാഗതവും മേഖലാ കോഡിനേറ്റർ മുസ്തഫ കുന്നുമ്മൽ നന്ദിയും പറഞ്ഞു
കൊയിലാണ്ടി വടകര നാദാപുരം എന്നീ മേഖലകളുടെ  സംഗമമാണ് ഇവിടെ നടന്നത്

Post a Comment

0 Comments