Ticker

6/recent/ticker-posts

കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ്' ബസ്സും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ്' ബസ്സും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു കൊല്ലം എംസി റോഡിൽ ചടയമംഗലം കുരിയോട് നെട്ടത്തറ ഗുരുദേവ മന്ദിരത്തിന് സമീപം ഇന്നലെ 11:30 ഓടെയാണ് അപകടം നടന്നത് മഹാരാഷ്ട്രയിൽ സ്ഥിരതാമസക്കാരായ തമിഴ്നാട് സ്വദേശികളാണ് മരണപ്പെട്ടത് മൂന്നുപേർക്ക് പരിക്കേറ്റു രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത് പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു യുവാവിന്റെ നില അതീവ ഗുരുതരമാണ് ഇയാളെ വെന്റിലേറ്ററിലേക്ക് മാറ്റി മഹാരാഷ്ട്ര രജിസ്ട്രേഷൻ ഉള്ള കാർ ആണ് അപകടത്തിൽപ്പെട്ടത്

Post a Comment

0 Comments