Ticker

6/recent/ticker-posts

എസ് ഡി പി ഐ അംബേദ്കർ സ്ക്വയർ സംഘടിപ്പിച്ചു


കൊയിലാണ്ടി/ബാലുശ്ശേരി  : രാജ്യത്തെ മുഴുവൻ ജന വിഭാഗങ്ങളെയും
ഉൾപെടുത്തി കൊണ്ടുള്ള ഭരണഘടനയ്ക്ക് രൂപം നൽകിയ അംബേദ്കറാണ് ഭരണ ഘടനയുടെ ആത്മമാവെന്ന്
എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷറഫുദ്ദീൻ വടകര.
രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊണ്ടുകൊണ്ട്  എല്ലാവരുടെ അവകാശങ്ങളും സമന്വയിപ്പിച്ച് കൊണ്ടുള്ള ജനാധിപത്യം മാണ് യഥാർത്ഥ ജനാതിപത്യമെന്നും
ഏതെങ്കിലും ഒരു വിഭാഗത്തെ അരികവൽകരിച്ചു കൊണ്ടുള്ള ജനാതിപത്യം യഥാർത്ഥ ജനാതിപത്യമെല്ലന്നും എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തികൊണ്ടുള്ള ഭരണ ഘടനക്ക് രൂപം നൽകിയ   അംബേദ്കറാണ് ഭരണഘടനയുടെ ആത്മാവെന്ന് അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണ ഘടനയാണ് ഇന്ത്യയുടെ ആത്മാവ് എന്ന തലകെട്ടിൽ നടന്ന അംബേദ്കർ സ്‌ക്വയർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു 
അദ്ദേഹം. 

പരിപാടിയിൽ എസ് ഡി പി ഐ ജില്ല പ്രവർത്തക സമിതി അംഗം സഫീർ പാലോളി, എസ് ഡി ടി യൂ ജില്ല ജനറൽ സെക്രട്ടറി സിദ്ധീഖ് കരുവൻ പൊയിൽ, വെൽഫയർ പാർട്ടി കൊയിലാണ്ടി മുനിസിപ്പൽ പ്രസിഡന്റ്‌ മുജീബ് അലി 
എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ്‌ സക്കരിയ എം കെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫിറോസ് എസ് കെ സ്വാഗതവും  മണ്ഡലം ട്രഷറർ കബീർ കെ. വി നന്ദിയും പറഞ്ഞു.



ബാലുശ്ശേരി : റിപ്പബ്ലിക് ദിനത്തിൽ എകരൂലിൽ ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ് എന്ന പ്രമേയത്തിൽ എസ് ഡി പി ഐ ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി അംബേദ്കർ സ്ക്വയർ സംഘടിപ്പിച്ചു. എസ് ഡി പി ഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് കെ ജലീൽ സഖാഫി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. 
രാജ്യത്തെ  ഭരണ കർത്താക്കൾ  തന്നെ ഭരണ ഘടനയെ അവഹേളിക്കുന്ന വർത്തമാന കാലത്ത് ഭരണഘടനക്ക് ജനങ്ങൾ ജാഗ്രതയോടെ കാവലളാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് നവാസ് എൻ വി അധ്യക്ഷതവഹിച്ചു.
വെൽഫെയർ പാർട്ടി ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് അഷ്റഫ് കുന്നുമ്മൽ ആശംസ നേർന്ന് സംസാരിച്ചു.
വിമൻ ഇന്ത്യാ മൂവ്മെൻ്റ് ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് താഹിറ മുസ്തഫ , ഉമർ പാറക്കൽ (മണ്ഡലം കമ്മിറ്റി അംഗം) തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
മണ്ഡലം വൈസ് പ്രസിഡണ്ട് മുജീബ് പൂനൂർ സ്വാഗതവും ഉണ്ണികുളം പഞ്ചായത്ത് പ്രസിഡണ്ട് സലാം കപ്പുറം നന്ദിയും പറഞ്ഞു..

Post a Comment

0 Comments