Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ദേശീയപാത മുറിച്ചു കടക്കുന്നത് കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു.

കൊയിലാണ്ടിയിൽ ദേശീയപാത മുറിച്ചു കടക്കുന്നത് കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു.
കൊയിലാണ്ടി പുതിയബസ്റ്റാൻഡിന് മുൻവശത്ത് മാഞ്ഞുകൊണ്ടിരിക്കുന്ന സീബ്രാ ലൈനിലൂടെയാണ് ജീവൻ പണയം വെച്ചുള്ള ഓട്ടം.
 ഇരുഭാഗത്തുനിന്നും വീതി കൂടിയ ദേശീയപാതയിലൂടെ വേഗതയിൽ വരുന്ന വാഹനങ്ങളുടെ മുന്നിലൂടെയാണ്  കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നത്
 മറുഭാഗത്തേക്ക് കടക്കാൻ ധൃതിയിൽ നടക്കണം വാഹനങ്ങൾ സീബ്രാലൈൻ കണ്ടാലും ഇല്ലെങ്കിലും നിർത്താൻ വിമുഖത കാണിക്കുന്നസാഹചര്യമാണ്. കണ്ണൂർ ഭാഗത്തേക്കുള്ള ദീർഘദൂര ബസുകൾ നിർത്തുന്നതും മുമ്പ് പഴയ സ്റ്റാൻഡ് നിലനിന്നിരുന്ന ഭാഗത്താണ് ഇവിടെയാണ് കാൽനടയാത്രക്കാർ ദേശീയപാത മുറിച്ചുകടക്കാൻ പ്രയാസപ്പെടുന്നത് വാഹന വാഹനങ്ങളുടെ വേഗത കുറച്ച് കാൽനടയാത്രക്കാർക്ക് സുഗമമായി റോഡ് മുറിച്ചു കടക്കാനുള്ള സാഹചര്യം.അധികാരികൾ ഉറപ്പുവരുത്തണമെന്നാണ്  പൊതുവേ ഉയരുന്ന ആവശ്യം

Post a Comment

0 Comments