Ticker

6/recent/ticker-posts

കല്ലറ പൊളിക്കാനുള്ള നീക്കത്തിനെതിരേ കുടുംബം


തിരുവനന്തപുരം: കല്ലറ പൊളിക്കാനുള്ള നീക്കത്തിനെതിരേ കുടുംബം.
നെയ്യാറ്റിന്‍കരയില്‍ ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമി സമാധിയായെന്ന് അവകാശപ്പെട്ട് കുടുംബം നിര്‍മ്മിച്ച കല്ലറ പൊളിക്കാന്‍ തീരുമാനമെടുത്തു. സമാധി സ്ഥലം സന്ദര്‍ശിച്ച സബ് കളക്ടറാണ് കല്ലറ പൊളിക്കാനുള്ള തീരുമാനം എടുത്തത്. ഇത് സംബന്ധിച്ചുള്ള ഉത്തരവും ഇറക്കി. എന്നാല്‍, കല്ലറ പൊളിക്കാനുള്ള നീക്കത്തിനെതിരേ കുടുംബവും ചില ഹൈന്ദവ സംഘടനകളും രംഗത്തെത്തി. 

                                നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വലിയ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. കല്ലറ പൊളിക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് ജില്ലാ ഭരണകൂടം കടന്നിരിക്കുകയാണ്.

Post a Comment

0 Comments