Ticker

6/recent/ticker-posts

അഗ്നിരക്ഷാനിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫീസ്സറുമായ പി.സി. പ്രേമന് എൻ എസ് എസ്ൻ്റെ സ്നേഹാദരവ്

രാഷ്ട്രപതിയുടെ മെഡൽ ജേതാവും പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫീസ്സറുമായ പി.സി. പ്രേമന് NSS ൻ്റെ സ്നേഹാദരവും, കുട്ടികള്‍ക്ക് ബി എല്‍ എസ്(B L S) ക്ലാസ്സും  സംഘടിപ്പിച്ച്  പേരാമ്പ്ര  ഹയര്‍സെക്കണ്ടറി  സ്ക്കൂള്‍.

പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  വിശിഷ്ട സേവനത്തിനുളള രാഷ്ട്രപതിയുടെ ഫയർ ആൻ്റ് റസ്ക്യൂ സർവ്വീസ്സസ് മെഡൽ നേടിയ പേരാമ്പ്ര ഫയർ സ്‌റ്റേഷനിലെ അസി: സ്റ്റേഷൻ ഓഫീസർ.പി.സി. പ്രേമന് സ്വീകരണം നൽകി. സ്കൂൾ പ്രിൻസിപ്പാൾ  കെ.കെ. ഷാജു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ്. പി. സി .ബാബു ഉപഹാരം നൽകി.  സ്ക്കൂളിലെ പ്ലസ്  വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബേസിക്ക് ലൈഫ് സപ്പോര്‍ട്ട് എന്ന വിഷയത്തില്‍  അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പിസി പ്രേമന്‍, ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍  കെ പി വിപിന്‍ എന്നിവര്‍ പ്രായോഗികപരിശീലനം നടത്തി.സി പി ആര്‍,ചോക്കിങ്ങ് ,മൊബിലൈസിംഗ് ടെക്നിക്കുകള്‍ ,താല്‍ക്കാലികസ്ട്രക്ച്ചര്‍ നിര്‍മ്മാണരീതി എന്നിവയില്‍ കുട്ടികള്‍ക്ക് പരിശീലനം നടത്തി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ.ടി.എ. രാജീവൻ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹെഡ്മാസ്റ്റർ പി.
സുനിൽകുമാർ,
സീനിയർ അസിസ്റ്റന്റ്.എം.സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ.എസ്.എസ് ലീഡർ മുഹമ്മദ് സിനാൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments