Ticker

6/recent/ticker-posts

മെഡിക്കൽ ക്യാമ്പ് നടത്തി.


നന്തി ബസാർ: മൂടാടി എകെജി സാമൂഹ്യ സേവന കേന്ദ്രം പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സൗജന്യ |മെഡിക്കൽ ക്യാമ്പ് നടത്തി. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലെ ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഓർത്തോ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു മരുന്നു നൽകി. അപകട മുഖത്തെ പ്രാഥമിക രക്ഷാപ്രവർത്തനങ്ങളെപ്പറ്റി വളണ്ടിയർമാർക്ക് പരിശീലന ക്ലാസ് നടത്തി. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കെ. ശരത് സ്വാഗതം പറഞ്ഞു. സഗിന അധ്യക്ഷത വഹിച്ചു. ആശുപത്രി ഡയറക്ടർ എ.കെ. രമേശ്,  കെ സീനത്ത്, പി വി ഗംഗാധരൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments