Ticker

6/recent/ticker-posts

കെഎസ്കെടിയു നഗരസഭ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി

പയ്യോളികെഎസ്കെടിയു പയ്യോളി നഗരസഭ കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസ് മാർച്ചും ധർണയും നിവേദന സമർപ്പണവും നടത്തി.ജില്ലാ ജോ: സെക്ര ട്ടറി എൻ എം ദാമോദരൻ ഉദ്ഘാടനം ചെയ്തു.പയ്യോളി നോർത്ത് മേഖലാ സെക്രട്ടറി എം പി ബാബു അധ്യക്ഷനായി. പട്ടികജാതി നഗറു കളുടെ ശോചനീയാവ സ്ഥ പരിഹരിക്കുക. പട്ടയം നൽകാത്ത നഗറുകളിൽ ഉടൻ പട്ടയം നൽകുക. തച്ചൻകുന്ന് കരിമ്പിൽ നഗർ, ചിറക്കര വയൽ, മൂലം തോട് ഭാഗങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുക. തച്ചൻകുന്ന് കരിമ്പിൽനഗറിൽ ഡ്രെയിനേജ്കംഫുട്പാത്ത് നിർമ്മിക്കുക. ചിറക്കരവയൽനടപ്പാത നഗരസഭ നൽകി യഉറപ്പ്പാലിക്കുക തുടങ്ങിയഅടിയന്തി രാവശ്യങ്ങളുയർത്തിയാണ് മാർച്ച് സംഘടിപ്പിച്ചത്. ഏരിയ സെക്രട്ടറി എൻ സി മുസ്തഫ, പി എം ഉഷ, രാജൻ പടിക്കൽ, കെ വിനീത എന്നിവർ സംസാരിച്ചു. പയ്യോളി സൗത്ത് മേഖല സെക്രട്ടറി എം വി ബാബു സ്വാഗതവും എൻ ടി രാജൻ നന്ദിയും. പറഞ്ഞു

Post a Comment

0 Comments