Ticker

6/recent/ticker-posts

തൊട്ടിൽ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവയസ്സുകാരന്‍ മരിച്ചു.



മലപ്പുറം താനൂരില്‍ തൊട്ടിൽ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവയസ്സുകാരന്‍ മരിച്ചു. താനൂര്‍ മങ്ങാട് സ്വദേശി ലുഖ്മാനുല്‍ ഹക്കിമിന്റെ മകന്‍ ഷാദുലിയാണ് മരണപ്പെട്ടത്.
 ചൊവ്വ ഉച്ചയോടെയായിരുന്നു സംഭവം      ഷാദുലിയെ തൊട്ടിലില്‍ ഉറക്കിക്കിടത്തിയ ശേഷം കുളിക്കാന്‍ പോയ അമ്മ മടങ്ങിവന്നപ്പോഴാണ് കുഞ്ഞിനെ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കാണുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments