Ticker

6/recent/ticker-posts

സുരക്ഷാ സംവിധാനമില്ല. തിക്കോടി പഞ്ചായത്ത് ബസാറിൽ അപകട ഭീഷണി ഉയർത്തി റോഡരികിൽ വലിയ കുഴികൾ


Spotkerala Special Report
 

തിക്കോടി പഞ്ചായത്ത് ബസാറിലെ അടിപ്പാതക്ക് മുൻവശം അപകട ഭീഷണി ഉയർത്തി വലിയ കുഴികൾ. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സർവ്വീസ് റോഡിൻറെ പടിഞ്ഞാറ് ഭാഗമാണ് വലിയ കുഴികൾ കാരണം അപകട ഭീഷണിയാകുന്നത്.

 ഇതിലെ കടന്നുപോകുന്ന വാഹനങ്ങളും ബസ് കാത്തുനിൽക്കുന്ന യാത്രക്കാരും ഏതു സമയവും അപകടത്തിൽപ്പെട്ടേക്കാം എന്ന സ്ഥിതിയാണ്. ഏറെ തിരക്കുണ്ടാകുന്ന തിക്കോടി ഡ്രൈവ് ഇൻ ബീച്ചിലേക്ക് പോകുന്ന ഏക വഴി കൂടിയാണ് ഈ ഭാഗം മഴക്കാലത്ത്   വെള്ളക്കെട്ട് ഒഴിവാക്കാൻ വേണ്ടി ജെസിബി ഉപയോഗിച്ച് എടുത്ത കുഴിയാണ് ഇപ്പോൾ ഭീഷണിയായിരിക്കുന്നത്. റോഡരികിൽ യാതൊരു തരത്തിലുള്ള സുരക്ഷാ സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. അപകടം വരുന്നതും കാത്തിരിക്കുന്നതിന് മുമ്പ് ഇവിടെ മണ്ണിട്ട് നികത്തി സുരക്ഷ ഉറപ്പുവരുത്തണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്

Post a Comment

0 Comments