Ticker

6/recent/ticker-posts

മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സെമിനാർ

മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സെമിനാർ ബ്ലോക്ക്‌ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ വെച്ചു എം. എൽ. എ. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് ചങ്ങാടത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. പ്രസന്ന സ്വാഗതം ആശംസിച്ചു. 2025-26 വർഷത്തേക്കുള്ള പദ്ധതികളുടെ വിശദീകരണം ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. എം. രവീന്ദ്രൻ നിർവഹിച്ചു. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി. കെ. ഗിരീഷ്, കീഴരിയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ നിർമ്മല, ജില്ലാ പഞ്ചായത്ത്‌ മെമ്പർമാരായ സി. എം. ബാബു, വി. പി. ദുൽഖിഫിൽ, മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എം. പി. ബാലൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ബിനു ജോസ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ആസൂത്രണസമിതി ഉപാധ്യക്ഷൻ രുഗ്മാംഗദൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ജോയിന്റ് ബി. ഡി. ഒ. 
കെ. വി. കൃഷ്ണൻ നന്ദി രേഖപ്പെടുത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരംഭിക്കുന്ന ലൈബ്രറിയിലേക്കുള്ള പുസ്തകം സ്വരൂപിക്കുന്നതിന്റെ ഉദ്ഘാടനം രുഗ്മാംഗദൻ മാസ്റ്ററിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചു കൊണ്ട് എം എൽ എ കാനത്തിൽ ജമീല നിർവഹിച്ചു.

Post a Comment

0 Comments