Ticker

6/recent/ticker-posts

പയ്യോളി ഏരിപറമ്പിൽ ഡ്രയനേജും റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനവും

പയ്യോളി ഏരിപറമ്പിൽ ഡ്രയനേജും റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനവും നിർവഹിച്ചു .
പയ്യോളി മുൻസിപ്പാലിറ്റിയിലെ ഏരി പറമ്പിൽ ഭാഗത്തുള്ള ജനങ്ങളുടെ വളരെക്കാലത്തെ ആവശ്യത്തിനാണ് പരിഹാരമായത് .  വെള്ളം ഒഴുകിപ്പോകാനിടമില്ലാതെ  എല്ലാ മഴക്കാലത്തും റോഡും വീടും  വെള്ളം കയറി ജനങ്ങൾ പൊറുതിമുട്ടുന്ന സ്ഥിതിയാണ് . 430 മീറ്റർ ഡ്രയനേജും അതിനോട് ചേർന്നു നിൽക്കുന്ന റോഡുമാണ് ഇപ്പോൾ പ്രവൃത്തി ആരംഭിച്ചിരിക്കുന്നത് . കോൺഗ്രീറ്റ് ബോക്സ് ഡ്രയനേജും ഇൻ്റർലോക്ക് പതിച്ച റോഡിനുമുൾപ്പെടെ 75 ലക്ഷം രൂപ ചിലവഴിച്ച് സംസ്ഥാന സർക്കാറിൻ്റെ  തീരദേശ റോഡുകളുടെ നവീകണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത് . ഹാർബർ എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെന്റിനാണ് നിർമ്മാണ ചുമതല . ഏരി പറമ്പിൽ വെച്ചു നടന്ന ചടങ്ങിൽ  കാനത്തിൽ ജമീല എം എൽ എ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പയ്യോളി മുൻസിപ്പാലിറ്റി ചെയർമാൻ  വി.കെ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച് ഇ ഡി അസി . എക്സി . എഞ്ചിനിയർ . രാകേഷ്  റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ എ.പി റസാഖ് , പിഎം റിയാസ്  വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എൻ സി മുസ്തഫ , പി ബാലകൃഷ്ണൻ  , എ.പി കുഞ്ഞബ്ദുള്ള , സജിത്ത് പി.വി , പിടി രാഘവൻ  , കെ കെ കണ്ണൻ , യു ടി കരീം , ഷീന റഷീദ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments