Ticker

6/recent/ticker-posts

തിക്കോടി ഡ്രൈവ് ഇൻ ബീച്ചിലെ അപകടം എം.എൽ എയും പഞ്ചായത്ത് ഭരണ സിമിതിയും കുറ്റക്കാർ:ടിടി ഇസ്മായിൽ



തിക്കോടി:  തിക്കോടി ഡ്രൈവ്  ഇൻ ബീച്ചിലെ അപകടത്തിൻറെ പ്രധാന കാരണം വിനോദ സഞ്ചാരികൾക്ക് സുരക്ഷ സൗകര്യങ്ങൾ ഇല്ലാത്തതാണെന്ന് ജില്ലാ മുസ്ലിംലീഗ് ജനറൽ സിക്രട്ടറി ടി.ടി ഇസ്മായിൽ.നാല് പേരുടെ മരണത്തിന് ഉത്തരവാദികൾ സ്ഥലം എം.എൽ എയും പഞ്ചായത്ത് ഭരണ സിമിതിയുമാണെന്നും  അദ്ദേഹം പറഞ്ഞു.ദിനേനെ ആയിരകണക്കിന് വിനോദ സഞ്ചാരികൾ വരുന്ന ബീച്ചിൽ ഒരു പ്രാഥമിക സൗകര്യങ്ങൾ പോലും ഇല്ല.

നിരന്തരമായി അപകടങ്ങൾ തുടർക്കഥയായിട്ടും എം.എൽ എയും ഭരണ സംവിധാനങ്ങളും മുഖം തിരിഞ്ഞ് നിൽക്കുന്ന അവസ്ഥയാണ് ഉണ്ടായത്.ബീച്ചിൽ വികസനം എന്ന് പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും എം.എൽ എയുമെല്ലാം സ്ഥലം സന്ദർശിച്ച് ഫോട്ടോ എടുത്ത് പ്രസ്താവന ഇറക്കുക എന്നല്ലാതെ വിനോദ സഞ്ചാരികൾക്ക് വേണ്ട സൗകര്യങ്ങളൊന്നും നടപ്പിലാക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.സംഭവം സ്ഥലം സന്ദർശിച്ച് കോസ്റ്റ്ഗാർഡ്

ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.മുസ്ലിംലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് വി.പി ഇബ്രാഹിം കുട്ടി,ജനറൽ സിക്രട്ടറി സി.ഹനീഫ മാസ്റ്റർ,മoത്തിൽ അബ്ദുറഹ്മാൻ,പി പി കുഞ്ഞമ്മദ്,ഹാഷിം കോയ തങ്ങൾ,പി വി റംല,ഷഫിഖ് തിക്കോടി തുടങ്ങിയവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു

Post a Comment

0 Comments