Ticker

6/recent/ticker-posts

കാരുണ്യത്തിന്റെ കയ്യൊപ്പ് ചാർത്തിയ ചുവർചിത്രങ്ങൾ അവശത അനുഭവിക്കുന്നവർക്ക് ആശ്രയമാകുന്നു

 

പയ്യോളി : ഇരിങ്ങൽ  ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന പ്രദർശന മേളയിൽ സുലോചന ചേച്ചി ചുമർചിത്രങ്ങളുടെ വർണ്ണ വിസ്മയം തീർക്കുകയാണ് , മേളയുടെ ആൾത്തിരക്കിനും ബഹളങ്ങൾക്കുമിടയിൽ ചുമർചിത്രങ്ങളുടെ നിർമ്മാണത്തിൽ ശ്രദ്ധിച്ചും സ്റ്റാൾ സന്ദർശിക്കുന്നവരുമായി സംസാരിച്ചും ജോലിതുടരുന്നതിനിടയിലാണ്  ഞങ്ങളുടെ ശ്രദ്ധ കണ്ണടക്കാരിയുടെ, കാഴ്ചയെ ആനന്ദിപ്പിക്കുന്ന ചിത്രങ്ങളിൽ പതിഞ്ഞത് , ചിത്രങ്ങളെകുറിച്ച് സംസാരിക്കുന്നതിനിടയിലാണ്‌ ചിത്ര നിർമ്മാണത്തിന്റെ പിന്നിലെ കാരുണ്യ പ്രവർത്തനത്തിന്റെ മഹനീയ മാതൃക തെളിഞ്ഞു കാണാൻ കഴിഞ്ഞത് .

മാഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ത്രീ ശാക്തീകരണ സൊസൈറ്റിയായ ആശ്രയ സൊസൈറ്റിയുടെ കീഴിൽ ചിത്ര രചനക്ക് പരിശീലനം നേടിയ സാമ്പത്തിക പ്രശനങ്ങൾ അനുഭവിക്കുന്ന സ്ത്രീകളുടെ ചുവർ ചിത്രങ്ങളുൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ ചിത്രങ്ങളും കുറഞ്ഞവിലയിൽ സുലോചന ചേച്ചിയുടെ സ്റ്റാളിൽ ലഭ്യമാണ് , മാഹി പരിസര പ്രദേശങ്ങളിലെ ജനസേവന കേന്ദ്രങ്ങളിലും മറ്റുമായി പലയിടങ്ങളിലും സുലോചനയുടെ ചുവർ ചിത്രങ്ങൾ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ,അനാഥാലയങ്ങൾ എൻഡോ സൾഫാൻ ബാധിതരായ കുഞ്ഞുങ്ങൾ കാൻസർ രോഗികൾ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി ,തുടങ്ങി വിവിധ മേഖലകളിൽ കാരുണ്യത്തിന്റെ കയ്യൊപ്പ് ചാർത്തുന്ന പ്രവർത്തനമാണ് സുലോചനയുടെ  ചുവരിൽ തൂങ്ങുന്ന ചിത്രങ്ങളുടെ സാമ്പത്തിക ലക്‌ഷ്യം.

  മാഹി പുല്ലൂരിൽ താമസിക്കുന്ന സുലോചന കക്കോട്ടിടത്തിൽ വേലായുധൻ നമ്പ്യാരുടെയും രാജേശ്വരി അമ്മയുടെയും അഞ്ചുമക്കളിൽ മൂത്തവളും വടകര കൊളക്കോട്ട് സുനിൽകുമാറിന്റെ ഭാര്യയുമാണ് .

Post a Comment

0 Comments