Ticker

6/recent/ticker-posts

റിട്ട: വില്ലേജ് ഓഫീസർ അയനിക്കാട് മമ്പറംഗേറ്റിൽ നാലുപുരയ്ക്കൽ എൻ പി ഭാസ്ക്കരൻ അന്തരിച്ചു.





പയ്യോളി :റിട്ട: വില്ലേജ് ഓഫീസർ
അയനിക്കാട് മമ്പറംഗേറ്റിൽ നാലുപുരയ്ക്കൽ എൻ പി ഭാസ്ക്കരൻ (80) അന്തരിച്ചു.
ഭാര്യ സതി. 
മക്കൾ സിന്ധു, സന്ധ്യാംബിക, സനൂജ് .മരുമക്കൾ ബൽരാജ് കോഴിക്കോട്, മധുസൂദനൻ പേരാമ്പ്ര.

സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.
നാടക സംവിധായകൻ, നടൻ, ചിത്രകാരൻ, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ശോഭിച്ചു. ഒ പി കെ എം കലാസമതി കൊയിലാണ്ടി, ഇരിങ്ങൽ സരസ്വതി കലാലയം തുടങ്ങിയവയുടെ  സജീവ പ്രവർത്തകനായിരുന്നു. നിരവധി കലാസമിതികൾക്കു വേണ്ടി ധാരാളം അമേച്ചർ നാടകങ്ങൾ സംവിധാനം  നിർവ്വഹിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
കളരിപ്പടി മമ്പറം ഗേറ്റിലെ ശ്രീ ഭഗവതിക്കോട്ടക്കൽ ദേവീ ക്ഷേത്രസമിതിയുടെ സെക്രട്ടറിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ .

Post a Comment

0 Comments