Ticker

6/recent/ticker-posts

തൂണേരിയില്‍ യുവതി മരിച്ച നിലയിലൽ.

 

നാദാപുരം തൂണേരിയില്‍ യുവതി മരിച്ച നിലയിലൽ. വടകര ഓര്‍ക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യ തൂണേരി സ്വദേശി ഫിദ ഫാത്തിമ (22) ആണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്



ചൊവ്വ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭര്‍തൃവീട്ടില്‍ നിന്നു തൂണേരിയിലെ വീട്ടിലെത്തിയത്. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഒന്നര വര്‍ഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം നടന്നത്

Post a Comment

0 Comments