Ticker

6/recent/ticker-posts

അയനിക്കാട് സേവനനഗർ റോഡ് നാടിന് സമർപ്പിച്ചു


പയ്യോളി കാനത്തിൽ ജമീല എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 14 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച നഗരസഭ 30-ാം ഡിവിഷനിലെസേവന നഗർ റോഡ് കാനത്തിൽ ജമീല എംഎൽഎ നാടിന് സമർപ്പിച്ചു.നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ അധ്യക്ഷനായി.കെ സി ബാബുരാജ്, ചെറിയാവി സുരേഷ് ബാബു, വി സന്ധ്യ, എ ജെ സുഞ്ജിത്ത്, എ ടി പ്രകാശൻ,  സുഹറ യൂസഫ്, കെ ടി ഗീത എന്നിവർ സംസാരിച്ചു. ഡിവിഷൻ കൗൺസിലർ ഷൈമ ശ്രീജു സ്വാഗതവും വികസന സമിതി കൺവീനർ ബി സുബീഷ് നന്ദിയും പറഞ്ഞു.
പടം :നിർമ്മാണം പൂർത്തീകരിച്ച അയനി ക്കാട് സേവന നഗർ റോഡ് കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

Post a Comment

0 Comments