Ticker

6/recent/ticker-posts

കോടിക്കൽ ഫിഷ്ലാന്റിംഗ് സെന്റർ ഇരുപത്തിരണ്ട് വർഷം കഴിഞ്ഞിട്ടും കടലാസിൽ


നന്തിബസാർ: ദിനേനെ മുന്നൂറോളം വള്ളങ്ങൾ മത്സ്യബന്ധനത്തിന് പോകുന്നതും ആയിരകണക്കിന് മത്സ്യ തൊഴിലാളികളുടെ ആശ്രയ കേന്ദ്രവുമായ ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ കോടിക്കലിനോട് കേന്ദ്ര കേരള സർക്കാറുകൾ കാണിക്കുന്ന അവഗണനക്കെതിരെ മുസ്ലിംയൂത്ത് ലീഗ് കോടിക്കൽ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ യൂത്ത്ലീഗ് നേതൃയോഗം തിരുമാനിച്ചു.2002ൽ ഫിഷ്ലാൻറിംഗ് സെൻററിന് വേണ്ടി അന്നത്തെ ഫിഷറിസ് വകുപ്പ് മന്ത്രി ടി.കെരാമകൃഷ്ണന്റെയും  സ്ഥലം എം.എൽഎ പി.വിശ്വന്റെയും നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ ശിലാഫലകം സ്ഥാപിച്ചെങ്കിലും ഇരുപത്തിരണ്ട് വർഷം കഴിഞ്ഞിട്ടും ഒരു പ്രവർത്തിയും നടന്നിട്ടില്ല. മൽസ്യ തൊഴിലാളികൾക്ക് ആവിശ്യമായ പ്രാഥമിക സൗകര്യങ്ങൾ പോലും കടപ്പുറത്ത് ഇല്ല.നിരന്തരമായി കള്ള വാഗ്ദാനങ്ങൾ നൽകി കേരള സർക്കാർ മൽസ്യ തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി. നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ്പ്രസിഡണ്ട് പി.കെ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന മൂടാടി തിക്കോടി പഞ്ചായത്ത് യൂത്ത് ലീഗ് നേതൃ യോഗം വിവിധ സമരപരിപാടികൾ ആവിഷ്‌കരിച്ചു.യോഗത്തിൽ പി.വി ജലീൽ,ഷാനിബ് കോടിക്കൽ,നൗഫൽ യൂവി,വസിം കുണ്ടുകുളം,ഫർഹാൻ മാലിക്,അസ്ലഹ് കണ്ടോത്ത്,ഇർഫാൻ സി പി സംസാരിച്ചു.

Post a Comment

0 Comments