Ticker

6/recent/ticker-posts

പയ്യോളി ബീച്ച് റോഡിൽ ഇനി പാർക്കിങ്‌ നിരോധനം


 
പയ്യോളി നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാന പ്രകാരം ഇന്ന് മുതൽ  പയ്യോളി ബീച്ച് റോഡിലെയും പേരാമ്പ്ര റോഡിലെയും അനധികൃത പാർക്കിങ്‌ പൂർണമായി നിരോധിക്കാൻ തീരുമാനം. ചാലിൽ റോഡിലെ വൺവെ സിസ്റ്റം കാര്യക്ഷമമായി നടപ്പിലാക്കാനും ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കാനും തീരുമാനമായി. കൂടാതെ ബീച്ച് റോഡിലെ കടകളിലേക്ക് വലിയ ലോറികളിൽ നിന്നുള്ള ആൺലോഡിംഗ് നടപടികൾ സമയബന്ധിതമായി ഗതാഗതക്കുരുക്ക് ഇല്ലാത്ത വിധത്തിൽ രാവിലെ നടത്താനും ഉൾപ്പടെ പയ്യോളിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുമെന്ന് കമ്മിറ്റി ഉറപ്പ് നൽകി. പയ്യോളി ടൗണിൽ നിലവിൽ ഓട്ടോറിക്ഷ പാർക്കിങ്‌ സൗകര്യം കുറവായതിൽ ഇന്ന് മുതൽ പുതുതായി ഓട്ടോറിക്ഷകൾക്ക് നഗരസഭ ഹാൾട്ടിംഗ് പെർമിറ്റ്‌ നൽകില്ല എന്ന്നുമാണ് തീരുമാനം.നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊയിലാണ്ടി ജോ. ആർ.ടി.ഒ അൻവർ എം, എ എം വി ഐ അനൂപ്‌, പയ്യോളി എസ് ഐ പ്രകാശൻ വി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ഷമീർ കെ എം,ഓട്ടോറിക്ഷ കോർഡിനേഷൻ കമ്മിറ്റി പ്രതിനിധികളായ യു കെ പി റഷീദ്, വിനോദൻ എ,  സുബീഷ്, സേനൻ, രാജീവൻ വി, സതീശൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments