Ticker

6/recent/ticker-posts

പഴയ ഒരു രൂപ നോട്ടിൽ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു ഒടുവിൽ പോലീസ് എത്തി കടപൂട്ടി


കണ്ണൂര്‍:പഴയ ഒരു രൂപ നോട്ടിൽ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു ഒടുവിൽ പോലീസ് എത്തി കടപൂട്ടി
 പഴയ ഒരു രൂപ നോട്ടുമായി ആദ്യം ഷോപ്പില്‍ എത്തുന്നവര്‍ക്ക് ഇഷ്ടമുള്ള ഷൂ എടുക്കാമെന്ന ഓഫര്‍ വച്ചപ്പോള്‍ കാര്യമായ പ്രതികരണം ഉണ്ടാകില്ലെന്നായിരുന്നു കണ്ണൂരിലെ ഫൂട് വെയര്‍ ഉടമയുടെ കണക്ക് കൂട്ടൽ. എന്നാല്‍ ഓഫര്‍ സമയം അടുത്തതോടെ ആളുകള്‍ വന്നുതുടങ്ങി. പിന്നീട് വന്‍ ജനക്കൂട്ടമായി മാറി. ഇതോടെ ഗതാഗതതടസ്സവും ഉണ്ടായി തുടർന്ന് പൊലിസ് എത്തുകയും കട അടപ്പിക്കുകയും ചെയ്തു     പഴയ ഒരു രൂപ നോട്ടുമായി ആദ്യം ഷോപ്പില്‍ എത്തുന്ന 75 പേര്‍ക്ക് ഇഷ്ടമുള്ള ഷൂ എടുക്കാമെന്നായിരുന്നു ഓഫര്‍. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കും മൂന്നുമണിക്കും ഇടയില്‍ എത്തുന്നവര്‍ക്കായിരുന്നു ഓഫര്‍. മറ്റു ഓഫറുകളും കടയില്‍ കിട്ടുമെന്നും പരസ്യത്തിലുണ്ട്. ഒരു രൂപ നോട്ട് തപ്പിയെടുത്ത് ജില്ലയില്‍നിന്നും പുറത്തും ഉള്ളവര്‍ അതിരാവിലെ എത്തി. 11 മണിയോടെ ആ പ്രദേശമാകെ ആളുകളെ കൊണ്ട് നിറഞ്ഞു                                സാമൂഹികമാധ്യമങ്ങളിലെ റീല്‍സ് കണ്ട് ഷൂ വാങ്ങാന്‍ ആയിരത്തിലധികം പേരാണ് ഇവിടെ എത്തിയത്. ആദ്യ 75ല്‍ ഉള്‍പ്പെടാന്‍ പുലര്‍ച്ചെ തന്നെ സ്ത്രീകള്‍ അടക്കം എത്തിയതിനാല്‍ കടക്ക് മുന്നില്‍ വന്‍ജനക്കൂട്ടം തന്നെ രൂപപ്പെട്ടു. ഇതോടെയാണ് ടൗണ്‍ പോലീസ് ഇടപെട്ടത്. പൊലിസ് നിര്‍ദേശം അനുസരിച്ച് ഉടമകള്‍ കട പൂട്ടിയതോടെ ഓഫര്‍ ലഭിക്കാത്ത നിരാശയില്‍ ആളുകള്‍ പിരിഞ്ഞുപോയി. കടയുടമയ്ക്ക് മികച്ച പരസ്യവും ലഭിക്കുകയുണ്ടായി.

Post a Comment

0 Comments