Ticker

6/recent/ticker-posts

പയ്യോളിയിൽ ലോറി ഇടിച്ച് റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രികൻ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.നിർത്താതെ പോയ ലോറി പിടികൂടി പോലീസിൽ ഏൽപ്പിച്ചു

പയ്യോളി : ടൗണിൽ ലോറി ഇടിച്ച് റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രികൻ അത്ഭുതകരമായി പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇരിങ്ങത്ത് സ്വദേശി ജിഷ്ണു വിനാണ് പരിക്കേറ്റത്
ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം വടകര ഭാഗത്തുനിന്നും പേരാമ്പ്ര റോഡിലേക്ക് കയറുന്നതിനിടെയാണ് പിന്നിൽ നിന്ന് വന്ന ലോറി ഇടിച്ച് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കയ്യിലൂടെ കയറിയിറങ്ങിയ ലോറി നിർത്താതെ പോയി. സമീപത്ത് ഉണ്ടായിരുന്ന.കാർ യാത്രക്കാർ പിന്തുടർന്ന് പാലൂരിൽ നിന്നും ലോറി പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.സംഭവ സമയം അവിടെ ഉണ്ടായിരുന്ന
ഓട്ടോ ഡ്രൈവർ പി വി അൻസാർ പരിക്കേറ്റ ഇയാളെ ഉടൻ സൈഡിലേക്ക് മാറ്റിയതിനെ തുടർന്നാണ് വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.ജിഷ്ണുവിനെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.ഗുജറാത്തിൽ നിന്നും പെയിന്റുമായി കോഴിക്കോടേക്ക് പോവുകയായിരുന്നു ലോറി
 

Post a Comment

0 Comments