Ticker

6/recent/ticker-posts

എസ് എൻ ബി എം ഗവ.യു പി സ്കൂളിൽ കുട്ടികളുടെ സെമിനാർ ശ്രദ്ധേയമായി

പയ്യോളി: മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് 'ഗാന്ധിജിയും പുതിയ ലോകവും ' എന്ന വിഷയത്തെ ആസ്പദമാക്കി മേലടി എസ് എൻ ബി എം ഗവ.യു പി സ്കൂളിൽ നടത്തിയ കുട്ടികളുടെ സെമിനാർ ശ്രദ്ധേയമായി.എസ് എം സി ചെയർമാൻ അജയകുമാർ ഉദ്ഘാടനം ചെയ്തു.ഗാന്ധിജി - ജീവിതവും പ്രവർത്തനവും സത്യവും അഹിംസയും, സത്യാഗ്രഹത്തിൻ്റെ വഴികൾ, ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും സർവോദയ ..തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.കെ.ശിവന്യ മോഡറേറ്ററായ സെമിനാറിൽ എസ്. ധ്യാൻ കേളുദാസ് ,ആരുഷ് ഹൃദിൻ,എസ്.വസുദേവ്, എസ് ശ്രീലയ, സി.ശിഖ, എ.വേദുർ വരദ്,  എന്നിവരാണ്

വിഷയമവതരിപ്പിച്ചത്.പ്രധാനാധ്യാപകൻ എം.സി.പ്രമോദ്, ഋതിക പ്രബിത്ത്, എ ആർ രേവമിത്ര എന്നിവർ ചടങ്ങിൽ സംസാരിച്ചു.സ്കൂൾ സോഷ്യൽ സയൻസ് ക്ലബിൻ്റെയും ജെ ആർ സി യുടെയും ആഭിമുഖ്യത്തിൽ നടത്തിയ വിവിധ പരിപാടികൾക്ക് പി എം.സുനിൽകുമാർ, ജസ്ന ശശീന്ദ്രൻ ,നജ തഹ്സിൻ, എം.അനുഷ, പി.ബി. രമ്യ  എന്നിവർ നേതൃത്വം നൽകി.ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, ഗാന്ധിയൻ പുസ്തക പ്രദർശനം, ക്വിസ് തുടങ്ങിയ പരിപാടികളും നടന്നു


.

Post a Comment

0 Comments