Ticker

സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ പണിമുടക്ക് സമരം ഇന്ന് മുതല്‍


തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ പണിമുടക്ക് സമരം ഇന്നുമുതല്‍.  വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്
 വ്യാപാരി സംഘടന നേതാക്കളുമായി കഴിഞ്ഞ ദിവസം മന്ത്രിമാരായ കെ.എന്‍. ബാലഗോപാലും ജി.ആര്‍. അനിലും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഗോഡൗണുകളില്‍ നിന്ന് റേഷന്‍കടകളിലേക്ക് വിതരണം നടത്തുന്ന വാഹനങ്ങളുടെ കരാറുകാര്‍ ഇപ്പോള്‍ പണിമുടക്കിലാണ്.


വേതനപരിഷ്‌കരണമെന്ന വ്യാപാരികളുടെ ആവശ്യത്തില്‍ കൃത്യമായ ഉറപ്പു ലഭിക്കാതിരുന്നതോടെയാണ് ചര്‍ച്ച അലസിയത്. മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ നടത്തി സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് വേതന പരിഷ്‌കരണം പരിഗണിക്കാമെന്നായിരുന്നു മന്ത്രിമാരുടെ വാഗ്ദാനം.

എന്നാല്‍, കൃത്യമായ ഉറപ്പ് തന്നെ വേണമെന്ന് വ്യാപാരി സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഇതോടെയാണ് ചര്‍ച്ച അലസിയത്. ധനമന്ത്രി ബാലഗോപാല്‍ യോഗത്തില്‍ സജീവമായി പങ്കെടുത്തില്ലെന്നും ഭക്ഷ്യമന്ത്രി കഴിഞ്ഞദിവസത്തെ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നെന്നും സംഘടനാ നേതാക്കള്‍ കുറ്റപ്പെടുത്തി.


സംഘടന നേതാക്കളായ ജി. സ്റ്റീഫന്‍ എം.എല്‍.എ, ജോണി നെല്ലൂര്‍, ജി. കൃഷ്ണപ്രസാദ്, പി.ജി. പ്രിയന്‍കുമാര്‍, ടി. മുഹമ്മദലി, ടി. ശശിധരന്‍, കാരേറ്റ് സുരേഷ്, ബിജു കൊട്ടാരക്കര, സി. മോഹനന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷനും (എ.ഐ.ടി.യു.സി), റേഷന്‍ ഡീലേഴ്‌സ് കോഓ ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Post a Comment

0 Comments