Ticker

6/recent/ticker-posts

അപകടകരമായ രീതിയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസ്

പയ്യോളി :അപകടകരമായ രീതിയിൽ മദ്യപിച്ച്  വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്തു പെരുമാൾപുരം അടിപ്പാതക്ക് സമീപം ഇന്നലെ 12 മണിയോടെയാണ്  സംഭവം പയ്യോളി ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് അശ്രദ്ധമായി ടാങ്കർ ലോറി ഓടിച്ചു വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാഹന വകുപ്പ് പരിശോധന നടത്തി. തുടർന്ന് പയ്യോളി പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ആൽക്കോമീറ്റർ ഉപയോഗിച്ച് ഡ്രൈവറെ പരിശോധിക്കുകയും ആയിരുന്നു.പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തുകയും കർണാടക സ്വദേശി ശാന്താറാം നഗർ അശോകിനെതിരെ
 പയ്യോളി പോലീസ് കേസെടുക്കുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. 

Post a Comment

0 Comments