Ticker

6/recent/ticker-posts

പേരാമ്പ്ര ചക്കിട്ടപ്പാറ താന്നിയോട് മലയിലെ തീപിടുത്തം : നിയന്ത്രണവിധേയമാക്കി ( വീഡിയോ)

 

 

പേരാമ്പ്ര : ചക്കിട്ടപാറ പഞ്ചായത്തിലെ താന്നിയോട് കല്ലായി കുന്നിൽ വൻ തീപിടുത്തം. 
 ഇന്നലെ രാവിലെ 11 മണിയോടെ ആരംഭിച്ച അഗ്നിബാധ  മലയുടെ ഇരു ഭാഗങ്ങളിലേക്കും വ്യാപിച്ചു. 
 വിവരം ലഭിച്ചതിനെ തുടർന്ന്  പേരാമ്പ്രയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം പ്രദീപൻ, ഗ്രേഡ് എ. എസ്. ടി ഒ എൻ.ഗണേശൻ,  സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ടി റഫീക്ക്  എന്നിവരുടെ നേതൃത്വത്തിൽ എത്തിയ  രണ്ട് യൂണിറ്റ് അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് നിയന്ത്രണവിധേയമാക്കിയത്. 

ഫയർ എൻജിൻ എത്തിച്ചേരാത്ത മലയുടെ ഏറ്റവും മുകളിൽ തീ ആളിപ്പടർന്നതുകൊണ്ട്
 രാത്രി 8 മണിയോടെയാണ് തീപൂർണ്ണമായും അണയ്ക്കാൻ കഴിഞ്ഞത്. 
 നിലയത്തിലെ ഉദ്യോഗസ്ഥരായ കെ കെ ഗിരീഷ്, ജയേഷ്, പി സജിത്ത്, ടി വിജീഷ്, അരുൺ പ്രസാദ് , പി എം വിജേഷ്, എസ് എസ് ഹൃതിൻ, ഹോം ഗാർഡ് മാരായ പി മുരളീധരൻ, വി കെ ബാബു എന്നിവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. 
 വേനൽ കാഠിനമാകുന്ന പശ്ചാത്തലത്തിൽ മലയോര പ്രദേശത്ത് താമസിക്കുന്നവർ വീടിനു സമീപം   കൃത്യമായ ഫയർ ബ്രേക്കുകൾ നിർമ്മിച്ചു അഗ്നി പ്രതിരോധ മാർഗങ്ങൾ  സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന്  ഫയർ ഓഫീസർമാർ അറിയിച്ചു.


Post a Comment

0 Comments