Ticker

6/recent/ticker-posts

തട്ടുകടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന: പഴകിയ ഓയിൽ പിടിച്ചെടുത്ത് നശിപ്പിച്ചു. ലൈസൻസ് ഇല്ലാത്തവ അടച്ച് പൂട്ടി


കൊയിലാണ്ടി: ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ  നന്തി ദേശീയപാതയിലെ തട്ടുകടകളിൽ പരിശോധന നടത്തി പഴകിയ ഓയിൽ പിടിച്ചെടുത്തു നശിപ്പിച്ചു.
നന്തി ദേശീയപാതയിൽ മുത്തായം ബീച്ച് റോഡിന്  സമീപത്തെ തട്ടുകടകളിലെ പരിശോധനയിലാണ് പഴക്കമുള്ള ഓയിൽ നശിപ്പിച്ചത്.
 ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലാത്തതിനാൽ തട്ടുകടകളുടെ ഉടമകൾക്ക് നോട്ടീസ് നൽകി. ലൈസൻ എടുത്ത് മറ്റു അനുബന്ധ നിയമങ്ങൾ പാലിച്ചാൽ മാത്രമേ തുറന്ന് പ്രവത്തിക്കാൻ അനുമതി നൽകുകയുള്ളൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
തട്ടുകടകൾ നടത്തുമ്പോൾ ഫുഡ് സേഫ്റ്റി ലൈസൻസും ജോലിക്കാർക്ക് ഹെൽത്ത് ഐഡിയും കൂടാതെ ഉപയോഗിക്കുന്ന വെള്ളത്തിൻറെ സാമ്പിൾ പരിശോധിച്ച റിസൾട്ടും ഉണ്ടെങ്കിൽ മാത്രമേ നിലവിൽ തട്ടുകടകൾ നടത്താൻ അനുമതി ലഭിക്കുകയുള്ളൂ.

Post a Comment

0 Comments