Ticker

6/recent/ticker-posts

ദയ - സ്വാന്തനം പാലിയേറ്റീവ് സബ് സെൻ്റർ വാർഷികം നടത്തി .



നന്തി ബസാർ : ദയ സ്നേഹതീരം - സാന്ത്വനം കടലൂർ  പാലിയേറ്റീവ് സബ് സെൻ്റർ ഒന്നാം വാർഷികം മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകുമാർ സി.കെ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ ഡയരക്ടർ ഡോ. സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.


കമ്യൂണിറ്റി പാലിയേറ്റിവ് വളണ്ടിയർ പരിശീലനം പൂർത്തിയാക്കിയ 40 വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് അദ്ദേഹം വിതരണം ചെയ്തു.
വളണ്ടിയർ പ്രതിജ്ഞയ്ക്ക്    കെ. ബഷീർ നേതൃത്വം നൽകി.
പാലിയേറ്റീവ് പരിശീലകൻ ഇല്ല്യാസ് തരുവണ പ്രഭാഷണം നടത്തി.

ബ്ലോക് മെമ്പർ സുഹറ കാദർ , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ എം.കെ. വാർഡ് മെമ്പർമാരായ റഫീഖ് പുത്തലത്ത്, പി.പി.കരീം, എ.വി. ഹുസ്ന എന്നിവർ ആശംസകൾ അർപ്പിച്ചു.
ടി.വി. അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു.
മൊയ്തീൻ കോയ എൻ.കെ, റഷീദ് മണ്ടോളി, മുഹമ്മദ് നജീബ് ടി.വി, ബഷീർ സഫാർ , ഹനീഫ സ്റ്റാർ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. അബ്ദുൽ കബീർ ടി.കെ സ്വാഗതവും അംബിക പ്രകാശ് നന്ദിയും രേഖപ്പെടുത്തി

Post a Comment

0 Comments