Ticker

6/recent/ticker-posts

തമിഴ്നാട്ടിലെ റാണിപ്പെട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു മുപ്പതോളം പേർക്ക് പരിക്ക്


ചെന്നൈ: തമിഴ്നാട്ടിലെ റാണിപ്പെട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച്  നാലുപേർ മരിച്ചു. കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലോറി
 ഡ്രൈവർ അടക്കം 4 പേർ ആണ് അപകടത്തിൽ മരിച്ചത്. മഞ്ജുനാഥൻ, കൃഷ്ണപ്പ, സോമശേഖർ, ശങ്കര എന്നിവരാണ് മരിച്ചത്.

മുപ്പതിലേറെ പേർക്ക് പരുക്കേറ്റു. പച്ചക്കറിയുമായി ചെന്നൈയിലേക്ക് വരുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മേൽമരുവത്തൂർ ക്ഷേത്ര ദർശനത്തിന് പോയ രണ്ട് കർണാടക സ്വദേശികളും അപകടത്തിൽ മരിച്ചു. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Post a Comment

0 Comments