Ticker

6/recent/ticker-posts

പുതുവർഷത്തിൽ 'ഭീമൻകേക്ക് ' മുറിച്ച് സി കെ ജി വിദ്യാർത്ഥികളും അധ്യാപകരും


ചിങ്ങപുരം: സികെജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വ്യത്യസ്ത രീതിയിൽ പുതുവർഷ ആഘോഷം നടത്തി. ക്ലാസ് മുറികളിൽ കേക്ക് മുറിച്ച് ആഘോഷം സംഘടിപ്പിക്കുന്നതിന് പകരം,60kg വരുന്ന ഭീമൻകേക്ക് ഗ്രൗണ്ടിൽ വെച്ച് അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് ചേർന്ന് മുറിച്ചുകൊണ്ടാണ് പുതുവർഷത്തെ വരവേറ്റത്.  ഒരുമയുടേയും സൗഹൃദത്തിന്റെയും സന്ദേശമാണ് ഇത്തരം ആഘോഷത്തിലൂടെ വിദ്യാലയം ലക്ഷ്യം വെക്കുന്നത്. 
4മീറ്റർ നീളവും 1 മീറ്റർ വീതിയുമുള്ള ഈ കേക്ക് തയ്യാറാക്കിയത് മേപ്പയൂരിലെ മിയാമി ബേക്കറിയാണ്. സ്കൂൾ പ്രിൻസിപ്പാൾ പി.ശ്യാമള വിദ്യാർത്ഥികൾക്ക് പുതുവർഷ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് ടി.ഒ സജിത ,പിടിഎ പ്രസിഡൻ്റ് ലിനീഷ് തട്ടാരി എന്നിവർ ചേർന്ന് കേക്ക് മുറിച്ചുകൊണ്ടാണ് പുതുവർഷാഘോഷം ഉദ്ഘാടനം നടത്തിയത്. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ടി. സതീഷ് ബാബു സ്റ്റാഫ് സെക്രട്ടറി രാജീവൻ കൊടലൂർ ,ടി. പി ഇസ്മായിൽ ,അമൽ ആസാദ്, സി.എൻ സുധീഷ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments